നമ്മുടെ തത്വങ്ങള്

സ്വാതന്ത്ര്യം വിവേചനരാഹിത്യം അനാവശ്യ ഇടപെടലുകളുടെ ഉന്മൂലനം ലിമിറ്റഡ് ഗവണ്മെന്റ് വികേന്ദ്രീകരണം അടിയന്തിര നീതി നടപ്പാക്കല് പൊതു സമ്പത്ത് നല്കുക

കൂടുതല്‍ വായിക്കാം

പ്രൈമറി പ്ലാറ്റ്ഫോം

രാഷ്ട്രീയത്തിലും ഗവണ്മെന്റിലും ഒരു പുതിയ വഴി. ഓരോ ഘട്ടത്തിലും തിരഞ്ഞെടുപ്പ്

കൂടുതല്‍ വായിക്കാം

മാറ്റത്തിൽ പങ്ക് ചേരൂ

നയി ദിശ ചോദ്യാവലി

എന്താണ് നയി ദിശ? ആരെല്ലാമാണ് ഇതിന് പിന്നിലുള്ളത് ? എങ്ങനെ നേടും ?

ഇന്ത്യന് ജനതയുടെ അഭിവൃദ്ധി ലക്ഷ്യമിട്ടുള്ള സ്വതന്ത്ര രാഷ്ട്രീയ പ്ലാറ്റ്ഫോമാണ് നയി ദിശ. രാജ്യത്തിന്റെ പ്രവര്ത്തനത്തില് അടിസ്ഥാനപരമായി മാറ്റം ആഗ്രഹിക്കുന്നവരെ ഒരുമിച്ച് കൊണ്ടു വരിക എന്നതാണ് ഇതിന്റെ ലക്ഷ്യം. നഷ്ടപ്രതാപം തിരിച്ചെടുക്കുന്നതിനും കോടിക്കണക്കിന് ആളുകളുടെ മികച്ച ഭാവിക്കും ഇന്ത്യയില് രാഷ്ട്രീയവും സാമ്പത്തികവുമായ പരിവര്ത്തനം ആവശ്യമാണന്നാണ് നയി ദിശയുടെ വിശ്വാസം. വിശദമായ പ്രകടനപത്രിക വായിക്കുക: manifesto and statement of purpose.

രാഷ്ട്രീയത്തില് ഇത്തരത്തില് ആദ്യത്തെ പ്ലാറ്റ്ഫോമാണിത്. രാജ്യത്തെ സംബന്ധിച്ചും ഭരണഘടന സംബന്ധിച്ചും നിങ്ങള്ക്ക് സങ്കല്പങ്ങള് ഉണ്ടെങ്കില് , രാജ്യത്തിന്റെ അഭിവൃദ്ധിക്കായി സംഭാവന ചെയ്യണം എന്നാഗ്രഹിക്കുന്നുണ്ടെങ്കില് അതിനുള്ള പ്ലാറ്റ്ഫോമാണിത്. പ്ലാറ്റ്ഫോമിനെ സംബന്ധിക്കുന്ന വിശദവിവരങ്ങള് ഇവിടെ ലഭ്യമാകും here.

രാഷ്ട്രീയത്തിന് വേണ്ടിയുള്ള ഊബര്/ഒല , സൊമാറ്റോ പോലെയാണ് ഞങ്ങള് എന്ന് നിങ്ങള് കരുതുന്നുണ്ടാവും . എന്നാല്, ഞങ്ങള്ക്ക് സ്വന്തമായി ഒരു സ്ഥാനാര്ത്ഥിയുമില്ല ഞങ്ങള് ഒരു രാഷ്ട്രീയ പാര്ട്ടിയുമല്ല. പ്രാദേശിക നേതാക്കന്മാര്ക്ക് പുതിയ ദിശയിലൂടെ അവസരം ലഭ്യമാക്കുന്നതിന് ഡിജിറ്റലായി ശാക്തീകരിക്കുന്ന പ്ലാറ്റ്ഫോമാണ് ഞങ്ങള്.

ടെക്്നോളജി സംരംഭകനും ഏഷ്യയിലെ ഡോട്കോം Rajesh Jain, വിപ്ലവത്തിലെ പ്രമുഖനുമായ രാജേഷ് ജെയ്ന് ആണ് നയി ദിശയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. വിദ്യാര്ത്ഥികള്, ബിസിനസ്സുകാര്, അഭിഭാഷകര്, സാമ്പത്തിക വിദഗ്ധര്, കര്ഷകര്, യുവ പ്രൊഫഷനലുകള് തുടങ്ങി പല മേഖലകളില് പ്രവര്ത്തിക്കുന്ന പല പ്രായക്കാര് ഇതിലെ അംഗങ്ങളാണ്.

ഫാക് പേജ് സന്ദർശിച്ചു കൂടുതൽ ചോദ്യങ്ങൾക്കു ഉത്തരം കാണുക

നയി ദിശയുടെ ലക്ഷ്യവും ദൗത്യവും എന്താണ്‌ ?

ദാരിദ്രമല്ല ഇന്ത്യയുടെ വിധി എന്നാണ് നയിദിശയുടെ വിശ്വാസം. ഒരു നൂറ്റാണ്ടിനുള്ളില് അല്ല മറിച്ച് രണ്ട് തിരഞ്ഞെടുപ്പിനുള്ളില് ഇന്ത്യയില് അഭിവൃദ്ധി കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ഞങ്ങളുടെ മിഷന് 543 ലക്ഷ്യമിടുന്നത് അഭിവൃദ്ധി ആഗ്രഹിക്കുന്ന വോട്ടര്മാരെയും അത് നല്കാന് ആഗ്രഹിക്കുന്ന സ്ഥാനാര്ത്ഥികളെയും ഒരുമിച്ച് കൊണ്ടു വരിക എന്നതാണ്. അടുത്ത സര്ക്കാര് മുതല് ഉത്സാഹികളായ പ്രാദേശിക നേതാക്കന്മാരെ സ്ഥാനാര്ത്ഥികളാക്കി കൊണ്ട് ലോകസഭ തിരഞ്ഞെടുപ്പില് 543 സീറ്റിന്റെ ഭൂരിപക്ഷം നേടി ഇന്ത്യക്കാരെ അഭിവൃദ്ധിയുടെ പാതയിലേക്ക് കൊണ്ടുവരാനുള്ള അജണ്ട നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം.

താഴെ പറയുന്ന തത്ത്വങ്ങളാണ് ഞങ്ങള് പിന്തുടരുന്നത്:
1. സ്വാതന്ത്ര്യം
2. സമത്വം
3. നിഷ്പക്ഷത
4. പരിമിതമായ ഭരണനിയന്ത്രണം
5. വികേന്ദ്രീകരണം
6. കാലോചിതമായ നിയമം
7. പൊതു സ്വത്ത് തിരിച്ച് നല്കുക

പ്ലാറ്റ് ഫോം പേജ് സന്ദർശിച്ചു വിജ്ഞ്ജാപനം വായിക്കുക

നയി ദിശ എല്ലാ ഇന്ത്യക്കാരുടെയും അഭിവൃദ്ധി ഉറപ്പുവരുത്തുന്നത് എങ്ങനെയാണ്?

നയി ദിശയുടെ രണ്ട് പ്രധാന നിര്ദ്ദേശങ്ങള് - വര്ഷം ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപ വീതം നല്കുക. നികുതി 10 ശതമാനമാക്കി എല്ലാ കുടുംബത്തിനും 1.5 ലക്ഷം രൂപയുടെ വാര്ഷിക ആനുകൂല്യം ലഭ്യമാക്കുക.

ജനങ്ങളുടെ കൈയില് കൂടുതല് പണം എത്തിക്കുന്നതിന് പുറമെ ഈ സംരംഭം ഓരോ ഇന്ത്യന് കുടുംബങ്ങള്ക്കും സുരക്ഷ ഉറപ്പ് നല്കുകയും ദാരിദ്രം നിര്മാര്ജ്ജനം ചെയ്യുകയും തൊഴില് അവസരങ്ങള് സൃഷ്ടിക്കുകയും സര്ക്കാരിന്റെ വളര്ച്ച തിരിച്ച് കൊണ്ട് വരികയും സമ്പത്തുണ്ടാക്കുന്നതിനായി ഇന്ത്യക്കാരെ ശാക്തീകരിക്കുകയും ചെയ്യും. സര്ക്കാരിന്റെ പാഴ്ചെലവും കഴിവില്ലായ്മയും കുറയ്ക്കുക, ആവശ്യമില്ലാത്ത സര്ക്കാര് സംരംഭങ്ങള് അടച്ച് പൂട്ടുക, ഉപയോഗപ്രദമാല്ലാത്തതും വളരെ പരിമിതമായി ഉപയോഗിക്കുന്നതുമായ സ്രോതസ്സുകള് ഫലപ്രദമായ രീതിയില് പ്രയോജനപ്പെടുത്തുക എന്നിവയിലൂടെ ആയിരിക്കും ഈ പണം ലഭ്യമാകുന്നത്. 10 ശതമാനം നികുതി പരിധി സര്ക്കാരിന്റെ ആവശ്യങ്ങള് നിറവേറ്റുന്നതിനുള്ള മതിയായ വരുമാനം ഉറപ്പ് നല്കും.

ഞങ്ങളുടെ കാഴ്ചപ്പാടിനെകുറിച്ചു കൂടുതൽ വായിക്കുക

നയി ദിശയുടെ സംഘടന വിന്യാസം എങ്ങനെയാണ്?

ഇന്ത്യയിലെ രാഷ്ട്രീയ പ്രവര്ത്തനത്തില് അടിസ്ഥാനപരമായി മാറ്റം ആഗ്രഹിക്കുന്ന ജീവിതത്തിന്റെ പല മേഖലകളില് പ്രവര്ത്തിക്കുന്ന ഉത്തരവാദത്തപ്പെട്ട ആളുകള് നയി ദിശയുടെ സംഘത്തില് ഉള്പ്പെടും. നയി ദിശയുടെ ആശയങ്ങളില് നിങ്ങള് വിശ്വസിക്കുന്നുണ്ടെങ്കില് ഇതില് അംഗമായി ഇന്ത്യയുടെ അഭിവൃദ്ധിക്കായി ഞങ്ങള്ക്ക് ഒപ്പം പ്രവര്ത്തിക്കാം.

നയി ദിശയിൽ ചേർന്ന് ഞങ്ങളുടെ കാഴ്ചപ്പാടിൽ പങ്കാളിയാവുക

നയി ദിശ വാഗ്ദാനം ചെയ്യുന്നത് അഭിവൃദ്ധിയാണ്. ഒരു കുടുംബത്തിന് ഒരു ലക്ഷം രൂപ നല്കുന്നത് കൊണ്ട് ഇന്ത്യക്കാരെ സമ്പന്നരാക്കാന് കഴിയുമെന്ന് കരുതുന്നുണ്ടോ?

മുപ്പത് കോടിയിലേറെ ഇന്ത്യക്കാര് കഠിനമായ ദാരിദ്രത്തില് ജീവിക്കുന്നുണ്ട്. രാജ്യത്തെ ഒരു കുടുംബത്തിന്റെ ശരാശരി വരുമാനം വര്ഷം 1.2 ലക്ഷം രൂപയാണ്. എല്ലാ വര്ഷവും എല്ലാ കുടുംബത്തിനും ഒരു ലക്ഷം വീതം നല്കുകയാണെങ്കില് പകുതിയോളം ഇന്ത്യന് കുടുംബങ്ങളുടെ വരുമാനം ഇരട്ടിയാകും. മിക്ക കുടുംബത്തിനും ഗുണകരമാകുന്ന തുകയാണിത്. അവരുടെ ജീവിത നിലവാരത്തില് മാറ്റം വരുത്താന് ഇതിലൂടെ കഴിയും .

ഇതിന് പുറമെ തൊഴില് അവസരങ്ങള് സൃഷ്ടിച്ചും ചെറുതും വലുതമായ സംരംഭകര്ക്ക് ബിസിനസ്സ് ചെയ്യുന്നത് കൂടുതല് എളുപ്പമാക്കിയും നയി ദിശ മറ്റ് പരിവര്ത്തനങ്ങള് കൊണ്ടു വരും.

നിങ്ങളുടേത് കപട വാഗ്ദാനങ്ങള് പോലുണ്ട്. ---ഇത്തവണ മോഡിയില് നിന്നല്ല പകരം നയിദിശയില് നിന്നാണ് . എങ്ങനെ ഞാന് നിങ്ങളില് വിശ്വസിക്കും ?

ഇത് കപടവാഗ്ദാനം അല്ല. ഇന്ത്യന് ജനതയ്ക്ക് യഥാര്ത്ഥത്തില് അവകാശപ്പെട്ടതും നിലവില് സര്ക്കാര് ഉപയോഗിക്കാത്തതും ദുരുപയോഗം ചെയ്യുന്നതുമായ പൊതു മുതല് തിരിച്ച് നല്കുമെന്ന് നയി ദിശ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയുടെ അഭിവൃദ്ധിയ്ക്ക് വേണ്ടി തന്റെ സമയവും സ്രോതസ്സുകളും നിക്ഷേപം നടത്തുന്ന വിജയിയായ ബിസിനസ്സുകാരനാണ് രാജേഷ് ജെയ്ന്. പ്രശ്നങ്ങള് സംബന്ധിച്ച് നയി ദിശസംഘം ആഴത്തില് ഗവേഷണം നടത്തിയിട്ടുണ്ട് . പൊതുമുതല് പണമാക്കുന്നതും തിരിച്ച് നല്കുന്നതും സംബന്ധിച്ച് വിശദമായ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ശൂന്യമായ വാഗ്ദാനങ്ങള് കാറ്റില് പറത്തുകയല്ല ഞങ്ങള് ചെയ്യുന്നത്.

നയി ദിശയെക്കുറിച്ചുള്ള ഞങ്ങളുടെ പ്രചോദനം വായിക്കുക

ആരാണ് ഭൂമിയും ഖനികളും വാങ്ങുന്നത്? സംസ്ഥാന സര്ക്കാരുകളില് നിന്നും വളരെ എളുപ്പം ചെലവില്ലാതെ ലഭിക്കും എന്നതിനാല് എന്തിനാണ് അവര് ലേലത്തില് പങ്കെടുക്കുന്നത്?

ആദ്യമായി, സംസ്ഥാന സര്ക്കാര് ഭൂമി പോലെ മൂല്യമുള്ള സ്രോതസ്സുകള് വ്യവസായങ്ങള്ക്ക് സൗജന്യമായി നല്കില്ല. സര്ക്കാരിന്റെ കൈവശമുള്ള പ്രകൃതി വിഭവങ്ങള് ജനങ്ങളുടേതാണ് അത് അവര്ക്ക് സൗജന്യമായി നല്കാതരിക്കുകയും ചെയ്യുന്നു, സര്ക്കാരുകള് നമുക്ക് അവകാശപ്പെട്ട് പങ്ക് നല്കാതെ കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. രണ്ടാമതായി, നിയമവ്യവസ്ഥകളുടെ ആഭാവവും ക്ലേശകരമായ നിയന്ത്രണവും കാരണം പൊതുസ്വത്തുകള് വാങ്ങാന് ഇപ്പോള് ആളെ കിട്ടുന്നില്ല എന്നതാണ്. ആളുകള്ക്ക് സമ്പത്തുണ്ടെങ്കില് ബിസിനസ്സ് ചെയ്യാന് എളുപ്പമാണ്. വ്യക്തികളും കമ്പനികളും ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് പ്രകൃതി വിഭവങ്ങള് ആവശ്യപ്പെടാന് തുടങ്ങണം.

ഇന്ത്യയിലെ ആസ്തികള് വാങ്ങാന് വരുന്ന വിദേശ രാജ്യങ്ങളെയും കമ്പനികളെയും ഇന്ത്യക്കാരെപ്പോലെ തന്നെ കണക്കാക്കണം. ഇന്ത്യന് ജനതയ്ക്ക് പരമാവധി നേട്ടം നല്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ദേശീയ സുരക്ഷ കണക്കിലെടുത്ത് പ്രകൃതി വിഭങ്ങളെ സംബന്ധിക്കുന്ന നിയമങ്ങളില് ചില വിലക്കുകള് ഉണ്ടായിരിക്കും.

സമീപ ഭാവിയില് പൊതുമുതല് നഷ്ടമാവുകയാണെങ്കില് എന്താണ് സംഭവിക്കുക?

അടുത്ത 50 വര്ഷത്തേക്ക് ഓരോ കുടുംബത്തിനും വര്ഷം 1 ലക്ഷം രൂപ വീതം നല്കാന് മാത്രം പൊതു മുതല് രാജ്യത്തുണ്ട്. ഏതാനം ദശാബ്ദങ്ങള് കഴിയുമ്പോള് വീണ്ടും ഇത് വിതരണം ചെയ്യേണ്ടതിന്റെയോ ക്ഷേമ പദ്ധതികള് നടപ്പിലാക്കേണ്ടതിന്റെയോ ആവശ്യമുണ്ടാകില്ല കാരണം സ്വന്തം ഭാവി നിര്ണയിക്കാവുന്ന തരത്തില് ഓരോ ഇന്ത്യക്കാരും സമ്പന്നതയിലേക്കും അഭിവൃദ്ധിയിലേക്കും എത്തിയിട്ടുണ്ടാവും.

നയി ദിശ പാവപ്പെട്ടവര്ക്ക് വേണ്ടി എന്താണ് ചെയ്യുക? ഇവര്ക്ക് വേണ്ടി തൊഴിലവസരങ്ങള് സൃഷ്ടിക്കില്ലേ?

പൊതുമുതലില് നിന്നുള്ള ആദായത്തില് നിന്നും ഒരു ലക്ഷം വീതം ഓരോ വര്ഷവും രാജ്യത്തെ എല്ലാ കുടുംബങ്ങള്ക്കും ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പാവപ്പെട്ടവര്ക്ക് ലഭ്യമാകുന്ന സാമ്പത്തിക അവസരങ്ങള് വര്ധിക്കുന്ന തരത്തില് പരിഷ്കരണങ്ങള് കൊണ്ടു വരും. അവസരങ്ങള്, സാമൂഹിക, സാമ്പത്തിക മൂലധനം എന്നിവയുടെ ആഭാവം മൂലം ഉണ്ടാകുന്ന ദാരിദ്രം ഇല്ലാതാക്കാന് ഇത് സഹായിക്കും.

പൊതു മുതലില് നിന്നുള്ള ആദായത്തിന് പുറമെ ഇന്ത്യന് യുവജനങ്ങള്ക്ക് ലക്ഷകണക്കിന് തൊഴില് അവസരങ്ങള് ആവശ്യമാണന്നും നയി ദിശ തിരിച്ചറിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ കൈയില് ബിസിനസ്സ് തുടങ്ങാനുള്ള മൂലധനവും ബിസിനസ്സ് സൗഹൃദ സാഹചര്യവും ഇല്ലെങ്കില് ഈ തൊഴില് അവസരങ്ങള് ഉണ്ടാകില്ല. ആളുകള്ക്ക് കൂടുതല് ബിസിനസ്സുകള് തുടങ്ങാനും തൊഴിലവസരങ്ങള് സൃഷ്ടിക്കാനും കഴിയുന്ന തരത്തില് സമ്പദ് വ്യവസ്ഥ ഉദാരമാക്കാനാണ് നയിദിശയുടെ പദ്ധതി. ഇതിന് പുറമെ നല്ല തൊഴില് ലഭിക്കുന്നതിന് വേണ്ടി ആളുകള്ക്ക് തൊഴില് നൈപുണ്യവും വിദ്യാഭ്യാസവും നേടുന്നതിനായി പണം ഉപയോഗിക്കാം.

ഞങ്ങളുടെ കാഴ്ചപ്പാടിനെകുറിച്ചു കൂടുതൽ വായിക്കുക

നയി ദിശ തിരഞ്ഞെപ്പ് കമ്മീഷനില് റജിസ്ട്രര് ചെയ്ത രാഷ്ട്രീയ പാര്ട്ടി ആണോ ? അല്ലെങ്കില് എന്നാണ് എങ്ങനെയാണ് ഒരു പ്ലാറ്റ്ഫോം എന്നതില് നിന്നും പാര്ട്ടിയായി മാറുക?

ഇല്ല , നയി ദിശ ഒരു രാഷ്ട്രീയ പാര്ട്ടിയായി റജിസ്ട്രര് ചെയ്തിട്ടില്ല. ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാധ്യമായ ഏറ്റവും മികച്ച മാതൃക സൃഷ്ടിക്കാന് വേണ്ടിയുള്ള പ്ലാറ്റ്ഫോമാണിത്. ഇന്ത്യയുടെ അഭിവൃദ്ധിക്കു വേണ്ടി സമാന കാഴ്ചപ്പാട് പങ്കുവയ്ക്കുന്ന ആളുകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള ഒരു പ്ലാറ്റ്ഫോം എന്നതാണ് ഞങ്ങളുടെ ശക്തി. നയി ദിശ ഒരു പാര്ട്ടി ആയിരിക്കില്ല ഒരു പ്രതിരൂപമായിരിക്കും.

ഞങ്ങളുടെ ദർശനത്തിന്റെ ഭാഗമാകുക

നയി ദിശ പ്ലാറ്റ്ഫോമില് എനിക്ക് എന്താണ് ചെയ്യാന് കഴിയുക?

നയി ദിശ പ്ലാറ്റ്ഫോമില് നിങ്ങള്ക്ക് ചെയ്യാന് കഴിയുന്ന കാര്യങ്ങള്:

a. എല്ലാ തലങ്ങളിലും സ്ഥാനാര്ത്ഥിയായി മത്സരിക്കാം സ്ഥാനാര്ത്ഥികള്ക്ക് വോട്ട് ചെയ്യാം.
b. സ്ഥാനാര്ത്ഥികളുടെയും നേതാക്കന്മാരുടെയും പ്രകടനം വിലയിരുത്താം
c. നിങ്ങളുടെ അഭിപ്രായങ്ങള് പങ്കുവെയ്ക്കാം, നയപരമായ പ്രശ്നങ്ങള് ചര്ച്ചചെയ്യാം
d. നിങ്ങളുടെ പ്രദേശത്തെ നയി ദിശ അംഗങ്ങളെ അറിയുകയും ബന്ധപ്പെടുകയും ചെയ്യാം
e. വോളന്റിയര് ,ചാമ്പ്യന് എന്നിങ്ങനെ നിങ്ങള്ക്ക് സഹായിക്കാന് കഴിയുന്നത് :

 • പുതിയ അംഗങ്ങളെ ചേര്ക്കുകക, ശൃംഖല വിപുലമാക്കുക
 • പ്രാദേശിക യോഗങ്ങള് സംഘടിപ്പിക്കുക, പങ്കെടുക്കുക
 • വീടുകള് തോറും ചെന്ന് സര്വെ നടത്തുക
 • പുതിയ വോട്ടര് റജിസ്ട്രേഷന്
 • പൊതുമുതല് വിവരങ്ങള് ശേഖരിക്കുക
 • ധനസമാഹരണം
 • വിവിധ പ്രാദേശിക കാമ്പെയ്നുകള്
 • തിരഞ്ഞെടുപ്പ് അടുക്കുമ്പോള് വോട്ട് ഉറപ്പാക്കല്
 • പ്ലാറ്റ്ഫോമിനെ കുറിച്ച് കൂടുതല് അറിയാന്

  പ്രാരംഭതിരഞ്ഞെടുപ്പില് മത്സരിക്കുന്നതിന് കുറഞ്ഞ പ്രായപരിധി ഉണ്ടോ?

  ഉണ്ട്. നയി ദിശ അംഗങ്ങള്ക്ക് ബൂത്ത്, ബ്ലോക് തലങ്ങളിലേക്കുള്ള പ്രാരംഭ തിരഞ്ഞെടുപ്പുകളില് മത്സരിക്കുന്നതിന് കുറഞ്ഞത് 18 വയസ്സ് പൂര്ത്തിയാകണം. അസംബ്ലി, പാര്ളമെന്റ് തലങ്ങളില് മത്സരിക്കുന്നതിന് ഭരണഘടന നിര്ദ്ദേശിക്കുന്നത് പോലെ 25 വയ്സ് പൂര്ത്തിയാകണം.

  പ്രാഥമികത യെക്കുറിച്ചു വായിക്കുക

  നിങ്ങള് ബിജെപി/കോണ്ഗ്രസ്സ്/ എഎപി എന്നിവയുടെ ഭാഗമാണോ, വോട്ട് വിഭജിക്കുക എന്നതാണോ ലക്ഷ്യം? ആവിശ്യമെങ്കില് ഭാവിയില് ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ പാര്ട്ടികളില് ചേരുമോ?

  നയി ദിശയ്ക്ക് ഒരു രാഷ്ട്രീയ പാര്ട്ടിയുമായും ബന്ധമില്ല. ഇത് രാജ്യത്തെ നിലവിലെ രാഷ്ട്രീയ സ്ഥിതി കൊണ്ട് മടുത്ത പുരോഗമന ചിന്താഗതിക്കാരായ ഇന്ത്യക്കാര്ക്കുവേണ്ടിയുള്ള നവീനവും സ്വതന്ത്രവുമായ പ്ലാറ്റ്ഫോമാണ്. ആര്ക്കും പ്രവേശിക്കാവുന്ന ജനാധിപത്യ രാഷ്ട്രീയ പ്ലാറ്റ്ഫോമായി ഇത് നിലനില്ക്കും. രാഷ്ട്രീയ പാര്ട്ടിയുമായുള്ള ബന്ധമല്ല ഞങ്ങള്ക്ക് ശക്തി നല്കുന്നത് മറിച്ച് ഞങ്ങളുടെ അംഗങ്ങള്, സ്ഥാനാര്ത്ഥികള്, പുതിയ ചിന്തകള്, ടെക്നോളജി എന്നിവയാണ് .

  ഇപ്പോഴത്തെ രാഷ്ട്രീയത്തിൽ നിങ്ങൾ സന്തുഷ്ടരല്ലെങ്കിൽ ഞങ്ങൾക്കൊപ്പം ചേരുക

  നിങ്ങള് വെറുമൊരു പ്ലാറ്റ്ഫോമും , ഞാന് സാധാരണ ഒരു വോട്ടറും ആണ് . നമ്മള്ക്ക് ശരിക്കും മാറ്റം കൊണ്ടുവരാന് കഴിയുമോ? നയി ദിശ എങ്ങനെയാണ് നിര്ണയിക്കപ്പെടാത്തവരെയും വോട്ടര്മാരല്ലാത്തവരെയും സംഘടിപ്പിക്കുന്നത്?

  നിങ്ങളെപ്പോലെ ദശലക്ഷകണക്കിന് ആളുകള് ചിന്തിക്കുന്നത് തങ്ങളുടെ ഒരു വോട്ടുകൊണ്ട് എന്ത് മാറ്റം വരുത്താനാണ് എന്നാണ്. എന്നാല്, ഇന്ത്യയില് എപ്പോഴും സര്ക്കാര് രൂപീകരിക്കുന്നത് വോട്ടര്മാരുടെ മൂന്നില് ഒന്ന് ഭൂരിപക്ഷത്തിലാണ്.

  2014 പൊതു തിരഞ്ഞെടുപ്പില് യോഗ്യരായ വോട്ടര്മാരുടെ എണ്ണം 83.4 കോടിയായിരുന്നു എന്നാല് ഇതില് 28.7 കോടി ആളുകള് വോട്ട് ചെയ്തില്ല. ഇതില് ജയിച്ച പാര്ട്ടിയായ ബിജെപി നേടിയത് 17 കോടി വോട്ടുകളാണ് . ഈ 28.7 കോടി ആളുകള് കൂടി വോട്ടു ചെയ്യുകയായിരുന്നെങ്കില് തിരഞ്ഞെടുപ്പ് ഫലം തികച്ചും വ്യത്യസ്തമാകുമായിരുന്നു.

  തങ്ങളുടെ ഒരു വോട്ട് കൊണ്ട് എന്ത് മാറ്റം വരുത്താനാണ് എന്ന ചിന്തയിലാണ് പലരും വോട്ട് ചെയ്യാത്തത്.

  ലഭ്യമാകുന്ന കണക്കുകള് കാണിച്ച് തരുന്നത് ഇത് ശരിയല്ല എന്നാണ്. മാറ്റത്തിന് വേണ്ടി നമ്മള് ഒരുമിച്ച് വോട്ട് ചെയ്യുകയാണെങ്കില് അധമരായ രാഷ്ട്രീയക്കാരുടെ പിടിയില് നിന്നും ഇന്ത്യയെ സ്വതന്ത്ര്യമാക്കുന്നതില് നിന്നും രാജ്യത്തെ മുന്നോട്ട് നയിക്കുന്നതില് നിന്നും ആര്ക്കും നമ്മളെ തടയാനാകില്ല. നമ്മളില് പലരിലും ഒരു നേതാവ് ഉണ്ടെന്നാണ് ഞങ്ങള് വിശ്വസിക്കുന്നത്. നമ്മളെല്ലാവരും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്,. എന്നാല് പലപ്പോഴും ഇതിന് വേണ്ടി എങ്ങനെ പോകണം എന്നറിയില്ല. എല്ലാ തലങ്ങളിലും പ്രചോദിതരായ വ്യക്തികളെ സംഘടിക്കാന് അനുവദിക്കുന്ന ഒരു തുറന്ന പ്ലാറ്റ് ഫോമാണ് നയി ദിശ ലഭ്യമാക്കുന്നത്.

  നിങ്ങളുടെ ഒറ്റ ശബ്ദം കൊണ്ട് മാറ്റം വരുത്താന് കഴിയില്ല എന്നോ നിങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ ഫലങ്ങളും നയങ്ങളും മാറ്റാന് കഴിയില്ലന്നോ നിലവിലെ രാഷ്ട്രീയം നിങ്ങളെ രാഷ്ട്രീയത്തില് നിന്നും അകന്ന് നില്ക്കാന് നിര്ബന്ധിതരാക്കുന്നു എന്നോ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? യഥാര്ത്ഥ മാറ്റത്തിന് വേണ്ടി രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും പുതിയ മാതൃക നയി ദിശ ലഭ്യമാക്കും.

  മാറ്റത്തിൽ പങ്കാളിയാകാൻ നയി ദിശയിൽ ചേരുക

  നിങ്ങളുടെ സ്ഥാനാര്ത്ഥി തിരഞ്ഞെടുപ്പിനുള്ള സമീപനം താഴെ നിന്നും മുകളിലേക്കാണെങ്കില് പ്രാദേശിക പ്രശ്നങ്ങളും പരിഗണിക്കുമോ?

  നയി ദിശ സംഘാടകരെ സ്വയം സംഘടിക്കാന് ശാക്തീകരിക്കുന്ന തുറന്ന പ്ലാറ്റ്ഫോമാണ്, പരമ്പരാഗത അധികാര ക്രമത്തേക്കാള് കൂട്ടായ പ്രവര്ത്തനത്തിന്റെ ശക്തിയിലാണ് ഇത് വിശ്വസിക്കുന്നത് . പ്ലാറ്റ് ഫോം ഉപയോഗിച്ച് ഇതിലെ അംഗങ്ങള്ക്ക് സ്വയം പ്രാദേശിക പ്രശ്നങ്ങള് വളരെ എളുപ്പം പരിഹരിക്കാന് കഴിയും. യോഗങ്ങള്, പോളിസി ഫോറം എന്നിവയില് ഒരുമിച്ച് കൂടി പ്രാദേശിക, ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില് എല്ലാവര്ക്കും അവരുടെ അഭിപ്രായം പങ്കുവയ്ക്കാം. പ്രാദേശിക സമൂഹങ്ങള് തീരുമാനങ്ങള് എടുക്കുന്നതിനെയും അധികാരം വലിയ കേന്ദ്രങ്ങളില് നിന്നും ചെറിയ കേന്ദ്രങ്ങളിലേക്ക് കൈമാറുന്നതിനെയും നയി ദിശ ശക്തമായി പ്രോത്സാഹിപ്പിക്കും.

  പ്ലാറ്റ് ഫോമിനെക്കുറിച്ചു വായിക്കുക

  ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ ആളുകള് ചോദ്യം ചെയ്യുകയും പേപ്പര് ബാലറ്റിലേക്ക് മടങ്ങി പോകണം എന്നാവശ്യപ്പെടുകയും ചെയ്യുമ്പോള് , എങ്ങനെയാണ് ഞാന് നിങ്ങളിടെ പ്ലാറ്റ് ഫോമില് വിശ്വസിക്കുക.? നിങ്ങളുടെ ആവശ്യങ്ങള്ക്ക് സംഭാവന നല്കുന്ന ചില സ്ഥാനാര്ത്ഥികളെ സാഹിയിക്കാന് വേണ്ടിയുള്ള വഞ്ചനയല്ലേ ഇത്?

  രാഷ്ട്രീയത്തിന്റെ പരമ്പരാഗത രീതിയില് മാറ്റം വരുത്താനാണ് നയി ദിശ ശ്രമിക്കുന്നത് . അതിന്റെ യഥാര്ത്ഥ ഉദ്ദേശത്തെ തകര്ക്കുന്ന ഒരു തരത്തിലുള്ള വഞ്ചനയും ഇതില് ഉണ്ടാകില്ല. ഇതിന് പുറമെ സിസ്റ്റത്തില് ഓരോ ഉപയോക്താവിനെയും പ്രത്യേകം തിരിച്ചറിയുകയും കര്ശനമായി പരിശോധിക്കുകയും ചെയ്യും. കൂടാതെ സത്യവും നീതിയും ഉറപ്പ് വരുത്തും.

  കഴിഞ്ഞ 70 വര്ഷമായി ആര്ക്കും കഴിയാത്ത സ്ഥിതിക്ക് ഈ വാഗ്ദാനങ്ങള് എങ്ങനെയാണ് നിങ്ങള്ക്ക് നടപ്പിലാക്കാന് കഴിയുക? വിദ്യാഭ്യാസം, ആരോഗ്യ സംരംക്ഷണം, നിയമങ്ങള് എന്നിവയിലെ നിലവാര തകര്ച്ച പോലുള്ള അടിസ്ഥാനപരമായ പ്രശ്നങ്ങള് നയി ദിശ എങ്ങനെയാണ് പരിഹരിക്കുക ?

  അധികാരത്തില് വരുന്ന രാഷ്ട്രീയപാര്ട്ടികള്ക്കും നേതാക്കന്മാര്ക്കും ഇന്ത്യയുടെ ദിശയില് മാറ്റം വരുത്താന് തീരെ താല്പര്യ കാണില്ല അതിനാല് അധിനിവേശ ഭരണാധിപന്മാരെ പോലെ ഇന്ത്യയെ ദാരിദ്രത്തിന്രെയും ചൂഷണത്തിന്റെയും പാതയില് തന്നെതുടരാന് അനുവദിച്ചു. അധികാരം നിലനിര്ത്തുന്നതില് മാത്രമാണ് ഇവരുടെ ശ്രദ്ധ. വോട്ടിന് പകരമായി സര്ക്കാരിന്റെ ആനുകൂല്യങ്ങളെ ആശ്രയിക്കുന്നവരായി ഇന്ത്യക്കാരെ നിലനിര്ത്തി. ജനങ്ങള്ക്ക് അഭിവൃദ്ധി നല്കുമെന്ന വാഗ്ദാനങ്ങള് നടപ്പിലാക്കാന് മുമ്പ് ഒരു സര്ക്കാരും പരീക്ഷിച്ച് നോക്കാത്ത അഭിവൃദ്ധി തത്ത്വങ്ങള് നയി ദിശ ഉപയോഗിക്കും .

  എന്നാൽ ഇതുവരെ ഒരു ഗവണ്മെന്റും ചെയ്യാത്ത അഭിവൃദ്ധിയാണ് നയി ദിശയുടെ ലക്ഷ്യം. നയി ദിശയെ പിന്തുണയ്ക്കുന്നവർക്ക് അധികാരം ഒരു മാർഗ്ഗമാണ് ലക്ഷ്യമല്ല.

  നയി ദിശ അനുഭാവിയെയും നേതാവിനെയും സംബന്ധിച്ച് ലക്ഷ്യമല്ല ശക്തിയാണ് പ്രധാനം. രാജ്യം ഭരിക്കുന്നതിന് സുതാര്യവും ലളിതവുമായ നിയമങ്ങള് കൊണ്ടു വരുന്നതിനായി നിയമ വ്യവസ്ഥ ശക്തിപ്പെടുത്താനും നയിദിശയ്ക്ക് പദ്ധതി ഉണ്ട്. സ്കൂളും ആരോഗ്യസംരംക്ഷണ സംവിധാനങ്ങളും തുടങ്ങുന്നതിന് നിലനില്ക്കുന്ന തടസ്സങ്ങള് കുറയ്ക്കാനും നയി ദിശ ലക്ഷ്യമിടുന്നുണ്ട്. കൂടുതല് സേവന ദാതാക്കള് വരുന്നതോടെയും പൊതുമുതലില് നിന്നും ജനങ്ങളുടെ കൈയില് കൂടുതല് പണം എത്തുന്നതോടെയും എല്ലാവര്ക്കും മികച്ച വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും ലഭ്യമാകും.

  ഞങ്ങളുടെ ഔത്യത്തെകുറിച്ച് കൂടുതൽ വായിക്കുക

  എതിര്പാര്ട്ടികളുടെ ഗുണ്ടകളില് നിന്നും ഭീഷണി ഉണ്ടാകുമ്പോള് നയി ദിശ എങ്ങനെയാണ് സ്വന്തം സ്ഥാനാര്ത്ഥികളെ സംരക്ഷിക്കുക?

  ജനങ്ങള് നയിക്കുന്ന പ്രസ്ഥാനങ്ങളെ ആര്ക്കും തടുക്കാനാവില്ല. നിലവിലെ പാര്ട്ടികളില് നിന്നും സ്ഥാനാര്ത്ഥികളില് നിന്നും പ്രതിരോധം ഉണ്ടാകില്ല എന്ന് പറയുന്നില്ല എന്നാല് ഇന്ത്യയുടെ ഭാവിക്കായി , സമൃദ്ധമായ ഇന്ത്യയില് ജീവിക്കണം എന്നുണ്ടെങ്കില് ഈ ഉത്തരവാദിത്തം നമ്മള് ഏറ്റെടുക്കേണ്ടതുണ്ട്. ഇന്ത്യയിലെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചിന്താശക്തിയുള്ള അര്പ്പണമനോഭാവത്തോടു കൂടിയ വ്യക്തികളുടെ ചെറു സംഘങ്ങളില് നിന്നും തുടങ്ങിയവയാണ്. എല്ലാവരും ഭയന്നിരുന്നാല് , നമ്മളെ ഇപ്പോഴും വിദേശ ശക്തികള് ഭരിക്കുമായിരുന്നു.

  നയി ദിശ എങ്ങനെയാണ് ധനസമാഹരണം നടത്തുക?

  പ്രാരംഭ തലത്തില് ആവശ്യമായ ഫണ്ട് നല്കുന്നത് രാജേഷ് ജെയ്ന് ആണ്. കൂടുതല് ഫണ്ടിന് വേണ്ടി, സംഭാവന നല്കാന് ആഗ്രഹിക്കുന്നവരില് നിന്നും സമാഹരിക്കും. വളരെ സുതാര്യമായിരിക്കും ധനസമാഹരണം.

  നയി ദിശയിൽ ചേരാൻ സഹായിക്കുക

  നയി ദിശയില് ഉള്പ്പെട്ടിരിക്കുന്ന ആളുകള് ആരെല്ലാം? അവരുടെ യോഗ്യത എന്താണ്?

  രാജേഷ് ജെയ്ന് ആരംഭിച്ച സംരംഭമാണ് നയി ദിശ. വിദ്യാര്ത്ഥികള്, ബിസിനസ്സുകാര്, അഭിഭാഷകര്, സാമ്പത്തിക വദഗ്ധര്, കൃഷിക്കാര് , യുവ പ്രൊഫഷണലുകള് തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉള്പ്പെടുന്ന ആളുകള് ഞങ്ങളുടെ അംഗങ്ങളാണ്. വളരുന്നതിന് ഈ പ്രസ്ഥാനത്തിന് നിരവധി നേതാക്കന്മാരെയും ചാംപ്യന്മാരെയും വോളന്റിയര്മാരെയും ആവശ്യമാണ്. അഭിവൃദ്ധിയുടെ പാതയിലേക്ക് നമ്മുടെ രാജ്യത്തെ നയിക്കാന് കഴിയുന്ന ആളുകളെയാണ് ഞങ്ങള് തേടുന്നത്.

  രാജേഷ് ജെയിൻ നെകുറിച്ചു കൂടുതൽ വായിക്കുക

  രാജേഷ് ജെയ്ന് 2014 തിരഞ്ഞെടുപ്പില് മോഡിയെ വിജയിപ്പിച്ചില്ലേ ? എന്തിനാണ് അദ്ദേഹം ഇത് ചെയ്യുന്നത് ? അദ്ദേഹം ഒരു ബിസിനസ്സുകാരനാണ്; അദ്ദേഹത്തിന്റെ ബിസിനസ്സ് വിജയപ്പിക്കാനുള്ള ഒരു പ്ലാറ്റ്ഫോം മാത്രമാണിത് എന്ന് എങ്ങനെ കരുതാതിരിക്കും?

  അതെ അദ്ദേഹം ചെയ്തു. 2014 ല് വന് ഭൂരിപക്ഷത്തോടെ ബിജെപി വിജയിച്ചപ്പോള് പുതിയ സര്ക്കാര് അടിസ്ഥാനപരമായ മാറ്റങ്ങള് കൊണ്ടു വരുമെന്നും കഴിഞ്ഞ ഏഴ് വര്ഷമായി നിലനിന്നിരുന്ന മോശം നയങ്ങളില് നിന്നും മാറി ഇന്ത്യയെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പല പരിഷ്കരണങ്ങളും തുടങ്ങിയെങ്കിലും ഇന്ത്യയെ ദരിദ്ര രാജ്യമായി നിലനിര്ത്തിയ പഴയ നയങ്ങള് പുതിയ സര്ക്കാരും തുടരുകയാണ് ചെയ്തത്. രാജ്യത്തെ നിലവിലുള്ള പാര്ട്ടികളെല്ലാം സമാനമാണന്നും ജങ്ങളുടെ ഉന്നമനത്തിന് പരിഹാരങ്ങള് ഒന്നുമില്ലെന്നും രാജേഷ് ജെയ്ന് തിരിച്ചറിഞ്ഞു. പുതിയ ഭരണകര്ത്താക്കളേക്കാള് രാജ്യത്തെ ഭരിക്കുന്ന നിയമങ്ങളില് മാതൃകാ പരമായ മാറ്റമാണ് നമുക്കാവശ്യം. ഔദ്യോഗികജീവിതത്തില് പരമാവധി സത്യസന്ധത പുലര്ത്തിയ രാജേ്ഷ് ജെയ്ന് മേല് ഇതുവരെയും ഒരു അഴിമതി ആരോപണങ്ങളും ഉണ്ടായിട്ടില്ല. കഠിനാധ്വാനത്തില് വിശ്വസിക്കുന്ന അദ്ദേഹം ഒരു സ്വയാര്ജ്ജിത ബിസിനസ്സകാരനാണ്. ബിസിനസ്സ് വളര്ച്ചയ്ക്കും രാജ്യത്തിന്റെ സമൃദ്ധിയ്ക്കും തൊഴില് അവസരങ്ങള് സൃഷ്ടിക്കുന്നതിനും എന്താണ് ആവശ്യമെന്ന് രാജേഷ് ജെയ്ന് മനസ്സിലാക്കുന്നു. നയി ദിശയിലൂടെ സംരംഭകനായുള്ള അദ്ദേഹത്തിന്റെ യാത്ര തുടരുകയാണ് എന്നാല് ഇപ്പോള് ലക്ഷ്യം രാജ്യത്തിന്റെ വളര്ച്ചയാണ്.

  രാജ്യത്ത് മാറ്റം ആവശ്യമാണന്നും ഈ പരിവര്ത്തനത്തിലെ രാഷ്ട്രീയ സംരംഭകര് നമ്മള് ഓരോരുത്തരുമാണന്നുമാണ് അദ്ദേഹത്തിന്റെ വിശ്വാസം.

  ബിസിനസ്സ് വളര്ച്ചയ്ക്കും രാജ്യത്തിന്റെ സമൃദ്ധിയ്ക്കും തൊഴില് അവസരങ്ങള് സൃഷ്ടിക്കുന്നതിനും എന്താണ് ആവശ്യമെന്ന് രാജേഷ് ജെയ്ന് മനസ്സിലാക്കുന്നു. നയി ദിശയിലൂടെ സംരംഭകനായുള്ള അദ്ദേഹത്തിന്റെ യാത്ര തുടരുകയാണ് എന്നാല് ഇപ്പോള് ലക്ഷ്യം രാജ്യത്തിന്റെ വളര്ച്ചയാണ്. രാജ്യത്ത് മാറ്റം ആവശ്യമാണന്നും ഈ പരിവര്ത്തനത്തിലെ രാഷ്ട്രീയ സംരംഭകര് നമ്മള് ഓരോരുത്തരുമാണന്നുമാണ് അദ്ദേഹത്തിന്റെ വിശ്വാസം.

  നയി ദിശയ്ക്കായി രാജേഷിന്റെ പ്രചോദനത്തെപ്പറ്റി കൂടുതൽ വായിക്കുക

  രാജേഷ് ജെയ്നും തിരഞ്ഞെടുപ്പില് മത്സരിക്കുമോ ? പ്രധാന മന്ത്രി ആകുമോ?

  രാജേഷ് ജെയ്ന് രാഷ്ട്രീയ ലക്ഷ്യങ്ങള് ഇല്ല. തിരഞ്ഞെടുപ്പില് മത്സരിക്കണം എന്ന് അദ്ദേഹം താല്പര്യപ്പെടുകയാണെങ്കില് നയി ദിശയുടെ നിയമ വ്യവസ്ഥകള് ബാധകമായിരിക്കും. സര്ക്കാരിന്റെ എല്ലാ തലങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പുകളില് മത്സരിക്കുന്നതിന് സ്ഥാനാര്ത്ഥികള് പ്രാരംഭതല തെരഞ്ഞുപ്പില് വിജയിക്കണം.

  രാജേഷിന്റെ ലക്ഷ്യം വായിക്കുക

  ഞാന്എ ന്തിനാണ്‌ നയി ദിശയില് ചേരുന്നത്‌?

  ദാരിദ്രം നമ്മുടെ വിധി അല്ല എന്ന് വിശ്വിസിക്കുന്നുണ്ട് എങ്കില് തീര്ച്ചയായും നയി ദിശയില് ചേരണം. ഇന്ത്യയിലെ ജനങ്ങളായ നമ്മള്ക്കാണ് രാജ്യത്തെ അഭിവൃദ്ധിപ്പെടുത്തി ആധുനികമാക്കുന്നതില് പ്രധാന ചുമതല എന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും ഇതില് ചേരണം.

  ഞങ്ങളുടെ അഭിവൃദ്ധി സിദ്ധാന്തങ്ങളില് വിശ്വസിക്കുന്നുണ്ടെങ്കിലും ഈ മാറ്റത്തില് പങ്കാളികളാകാന് ആഗ്രഹിക്കുന്നുണ്ടെങ്കിലും , നയി ദിശയുടെ ഭാഗമാവുക.

  ഞങ്ങളുടെ ലക്ഷ്യത്തിൽ ചേരുക. വോളന്റിയർ ആകുക

  നയി ദിശക്ക് വേണ്ടി എനിക്ക് എങ്ങനെ പ്രവര്ത്തിക്കാന് കഴിയും ? നയി ദിശ അംഗങ്ങളുടെ ചുമതലകള് എന്താണ് ?

  നിങ്ങള് ഇങ്ങനെ ചോദിച്ചതില് ഞങ്ങള് സന്തോഷിക്കുന്നു. പല തരത്തില് നിങ്ങള്ക്ക് നയി ദിശയുമായി സഹകരിക്കാം:

 • രാജ്യത്തെ നിലവിലെ രാഷ്ട്രീയ സ്ഥിതി നിങ്ങളെ വിഷമിപ്പിക്കുകയോ മടുപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കിലും നയി ദിശ എങ്ങനെ ആണ് മാറ്റങ്ങള് കൊണ്ടു വരുന്നത് എന്ന് അറിയണം എന്നുണ്ടെങ്കിലും ഞങ്ങളുടെ ഇമെയിലുകളും മൊബൈല് അപ്ഡേറ്റ്സുകളും ശ്രദ്ധിക്കുക.
 • ഞങ്ങളുടെ ദൗത്യത്തില് താല്പര്യം ഉണ്ടെങ്കില്, വോട്ടര് ഐഡി ഉപയോഗിച്ച് രജിസ്ട്രര് ചെയ്ത് സജീവ അംഗം ആവുക.
 • ഞങ്ങള്ക്കൊപ്പം പുതിയ പാതയില് നടക്കാന് പ്രചോദിതരാകുന്നുണ്ടെങ്കില് വോളന്റിയര്മാരായി ഞങ്ങളുടെ സന്ദേശങ്ങള് പ്രചരിപ്പിക്കുക അല്ലെങ്കില് ഞങ്ങളുടെ അംബാസിഡറോ സംഘ തലവനോ ആവുക.
 • നയി ദിശ അംഗങ്ങളാണ് ഇന്ത്യയുടെ ഭാവിയുടെ ശില്പികള്. എല്ലാ തലങ്ങളിലുമുള്ള ഞങ്ങളുടെ അംഗങ്ങള് സംഘാടനത്തിലും തീരുമാനം എടുക്കുന്നതിലും ഉള്പ്പെട്ടിരിക്കും.

  ഞങ്ങളുടെ കാഴ്ചപ്പാടിൽ വിശ്വസിക്കുന്നുവെങ്കിൽ നയി ദിശയിൽ ചേരുക

  റജിസ്ട്രേഷന് എന്തിനാണ് എന്റെ വോട്ടര് ഐഡി? എന്റെ വ്യക്തിപരമായ വിവരങ്ങള്( വോട്ടര് ഐഡി, ഫോണ് നമ്പര് തുടങ്ങിയവ) സുരക്ഷിതമായിരിക്കുമോ?

  അംഗങ്ങളെ പ്രത്യേകം തിരിച്ചറിയാന് വോട്ടര് ഐഡി സഹായിക്കും മാത്രമല്ല ഓരോ നിയോജകമണ്ഡലത്തിലെയും നയി ദിശയുടെ പിന്തുണ കണക്കാക്കാനും ഇത് സഹായിക്കും. അംഗത്വം സംബന്ധിച്ചുള്ള വിവരങ്ങള് നയി ദിശ വെബ്സൈറ്റില് തത്സമയം പ്രദര്ശിപ്പിക്കും.

  നിങ്ങളുടെ വിവരങ്ങള് ഞങ്ങളുടെ പക്കല് പൂര്ണ സുരക്ഷിതമായിരിക്കും. വളരെ സുരക്ഷതിമായ സാഹചര്യത്തിലാണ് ഇത് സൂക്ഷിക്കുക. നിങ്ങളുടെ വിവരങ്ങളുടെ സ്വകാര്യത ഞങ്ങള് ലംഘിക്കുകയില്ല. ഇത് ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പ് തരുന്നു.

  പ്ലാറ്റ്ഫോമിനെ കുറിച്ച് കൂടുതല് അറിയാന്

  ನಾಯ್ ಡಿಸಾ ಸೇರಿ

  എനിക്ക് നയി ദിശയില് താല്പര്യമുണ്ട്, എന്നാല് വോട്ടര് ഐടി നല്കാന് കഴിയില്ല? അങ്ങനെയെങ്കില് എനിക്ക് ചേരാന് കഴിയുമോ?

  തീര്ച്ചയായും നിങ്ങള്ക്ക് ചേരാന് കഴിയും. വോട്ടര് ഐഡി നല്കി അംഗമായി ചേരാതെ തന്നെ പല തരത്തില് നയി ദിശയെ പിന്തുണയ്ക്കാന് കഴിയും . നിങ്ങള്ക്ക് ചെയ്യാന് കഴിയുന്നത്:

 • a) ഞങ്ങളെ സോഷ്യല് മീഡിയയില് പിന്തുടരുകയും നയി ദിശ എന്താണന്ന് സുഹൃത്തുക്കള്ക്കും കുടുബാംഗങ്ങള്ക്കും ഇടയില് പ്രചരിക്കുകയും ചെയ്ത് പ്രസ്ഥാനത്തെ വളര്ത്തുക.
 • b) നയി ദിശയുടെ ചടങ്ങുകളിലും മീറ്റിങ്ങുകളിലും വോളന്റിയര് ആവുക, പ്രാദേശിക പ്രവര്ത്തനങ്ങള്ക്ക് സഹായിക്കുക.
 • നയി ദിശയെ സഹായിച്ചു കൊണ്ട് നിങ്ങള്ക്ക് പോയന്റുകള് നേടാം.എന്നാല്, പ്രാരംഭതിരഞ്ഞെടുപ്പുകളില് വോട്ട് ചെയ്യുക, വിവിധ തലങ്ങളില് സ്ഥാനാര്ത്ഥിയായി മത്സരിക്കുക തുടങ്ങിയ അംഗങ്ങളുടെ അവകാശം ലഭിക്കുന്നതിന് നിങ്ങളുടെ വോട്ടര് ഐഡി പ്രധാനമാണ്. വോട്ടര് -ഐഡി ഉപയോഗിച്ച് സൈന്-അപ് ചെയ്ത്ു കഴിഞ്ഞാല് ഉടന് നിങ്ങളുടെ പ്രവര്ത്തനങ്ങള്ക്ക് ലഭിച്ച പോയിന്റ് പരിഷ്കരിച്ച പ്രൊഫിലിലേക്ക് എത്തും.

  ഞങ്ങളുടെ ലക്ഷ്യത്തിന്റെ ഭാഗമാവുക. നയി ദിശയില് ഇപ്പോള് ചേരാം

  നയി ദിശ അംഗങ്ങളുമായി സഹകരിക്കുന്നത് എങ്ങനെയാണ്?

  നയി ദിശ ആപ്പ്, ബ്ലോഗ്, ഫോറം എന്നിവ ഉള്പ്പെടുന്ന വിവിധ ഡിജിറ്റല് പ്ലാറ്റ്ഫോമുകള് വഴി നയി ദിശ അംഗങ്ങളുമായി സഹകരിക്കുകയും അവര്ക്ക് വേണ്ട പിന്തുണ നല്കുകയും ചെയ്യും. സോഷ്യല്മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റര്, ഇന്സ്റ്റഗ്രാം , വാട്സ് ആപ്പ് എന്നിവയും ഇതിനായി പരമാവധി ഉപയോഗിക്കും. നയി ദിശയുടെ വളര്ച്ചയ്ക്ക് പിന്തുണ നല്കുന്നതിനായി ഞങ്ങള്ക്ക് പ്രാദേശിക വിഭാഗങ്ങളും ഉണ്ടാകും . ഇവര് പതിവായി യോഗങ്ങളും പരിപാടികളും സംഘടിപ്പിക്കും.

  നയി ദിശ ടീമിൽ ചേരുക

  കൂടുതൽ സംശയനിവാരണത്തിന് സന്ദർശിക്കുക FAQs.

  പുതിയ കാര്യങ്ങൾ അറിയുക

  ദിവസവുമുള്ള മാറ്റങ്ങൾ വാട്സ് ആപ്പ് വഴി അറിയുക

  നിങ്ങളുടെ താല്പര്യത്തിന് നന്ദി

  എസ് എം എസ് നായി updates, 9223901111ലേക്ക് മിസ്കാൾ തരുക

  ഇമെയിൽ വഴി മാറ്റങ്ങൾ അറിയണം

  ദിവസവുമുള്ള മാറ്റങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ ലഭ്യമാക്കുക

  മാറ്റങ്ങൾ ഇമെയിൽ വഴി അറിയണ്ട?

  മൊബൈൽ വഴി മാറ്റങ്ങൾ അറിയണം

  നയി ദിശയുമായി ബന്ധിച്ചിരിക്കുക